ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം-
ഏറക്കുറേ
ഒരേ കാലഘട്ടത്തിൽ രചിക്കപ്പെട്ട്,
കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകൾക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കർത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര.
മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ
ഈ ടൈം ട്രാവലിൽ കർത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു.
അജ്ഞാതകർത്താക്കളെപ്പറ്റി ഭാഷാപണ്ഡിതർ ഉയർത്തിവിട്ട ഊഹവിലകൾക്കപ്പുറം മോഹവിലയുള്ള മറുപടികൾ കണ്ടെത്തുകയാണ് എഴുത്തുകാരൻ.
ഭൂമിയിൽ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്സാക്ഷ്യം കൂടിയാണ് ഈ രചന.
ചരിത്രാതീതകാല
രചനകളുടെ പൊരുൾ തേടിയുള്ള
കെ. രഘുനാഥൻ്റെ പുതിയ നോവൽ .
Reviews
There are no reviews yet.