അൽ-ഇൻസാനുൽ-കാമിൽ
സമ്പൂർണ്ണ മനുഷ്യൻ
മൂന്ന് ഭാഗങ്ങൾ.
ഈ ‘കിതാബ്’ അലമാരയിൽ നിന്നു പൊടി തട്ടിയെടുത്ത് മലയാള സാഹിത്യപ്പൂവാടിയിലെത്തിക്കാൻ കാരണക്കാരൻ, വലിയുല്ലാഹി, ഹസ്സൻ മുസലിയാർ (റ) ആണ്. ‘ഇൻസാൻ കാമിലി’ ൻ്റെ ഒരു പഴയകോപ്പി അദ്ദേഹം പൊന്നു പോലെ കാത്തുസൂക്ഷിച്ചിരുന്നു. ആ കോപ്പിയാണ് ഈ വിവർത്തനത്തിനുപയോഗപ്പെടുത്തിയിരിക്കുന്നത്. .
ആത്മജ്ഞാന രഹസ്യങ്ങൾ ഇവിടെ അലയടിച്ചിരമ്പിമറിയുന്ന പുതുമകൾ പലതുമിവിടെ കാണും. . .
ശരീഅത്തിന്റെ ചകിരിയും ചിരട്ടയും കേടുവരാതെ തന്നെ ഉൾകാമ്പു കാണിച്ചു തരുന്ന ആത്മരഹസ്യജ്ഞാനഗ്രന്ഥം.
ഇതിന്റെ ഥരീഖത്തി’ലൂടെ നിങ്ങൾ മുന്നേറുമ്പോൾ, ഒരു കാന്തമലക്കു മുമ്പിലൂടെ കടന്നുപോകുന്ന കപ്പൽപ്പോലെ ഭയങ്കര പ്രകമ്പനമുണ്ടായേക്കാം.
സാരമില്ല കലങ്ങിത്തെളിഞ്ഞു കൊള്ളും. തെളിഞ്ഞാൽ ഖൽബും ശാന്തമാകും. പിന്നെ എങ്ങോട്ടു നോക്കിയാലും അല്ലാഹുവിനെയല്ലാതെ കാണാത്ത അവസ്ഥവരും.
അതാണ് ഖുർ-ആൻ പറഞ്ഞത്. നിങ്ങളെങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവിന്റെ മുഖം കാണുമെന്ന്. അതാണീ ഗ്രന്ഥത്തിലെ പ്രമേയം.
Reviews
There are no reviews yet.