നിന്നുകത്തുന്ന കടലുകൾ
മുൻവിധികളില്ലാതെ വായിക്കേണ്ട പുസ്തകമാണ് നിന്നുകത്തുന്ന കടലുകൾ എന്ന ജോളി ചിറയത്തിന്റെ ആത്മകഥ.
വായിച്ചു പൂർത്തിയാക്കുമ്പോൾ, അമ്പതുവർഷത്തെ കേരളീയജീവിതത്തിലൂടെ കടന്നുപോയ അനു ഭവമുണ്ടാകുകയും ചെയ്യും. അതിൽ കൃത്രിമമായ വെച്ചു കെട്ടലുകളോ വേഷംകെട്ടലുകളോ ഇല്ല. തികഞ്ഞ സത്യ സന്ധതയോടെ, വൈകാരികതയും നിർമ്മമതയും ഒരേ പോലെ പുലർത്തിക്കൊണ്ട് സ്വന്തം ജീവിതത്തെയും അതി ലൂടെ കാലത്തെയും ചരിത്രത്തെയും സംസ്കാരത്തെ യും തിരിഞ്ഞുനിന്ന് പരിശോധിക്കുകയാണ് ഗ്രന്ഥകാരി.
പലയിടത്തും ഇടറിവീഴുകയും പിടഞ്ഞെഴുന്നേൽക്കുക യും ചെയ്‌തതിലൂടെ, കാലുഷ്യവും ഈർഷ്യയുമെല്ലാം അതിജീവിച്ച് വൈകാരികമായ സന്തുലിതാവസ്ഥ പാ പിച്ച അവസ്ഥയിലിരുന്നാണ് എഴുതുന്നതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
സ്നേഹത്തിനും സമാധാനത്തിനും വേണ്ടി സ്വയം സമർപ്പിച്ചുകൊണ്ടാണ് അവർ ഈ ആത്മകഥ സമാഹരിക്കുന്നത്.
-ജി. പി. രാമചന്ദ്രൻ
Reviews
There are no reviews yet.