ലൈലാ മജ്നു
മരുഭൂമിയിലെ ഏകാന്ത നിശബ്ധതകളെ വീണ്ടെടുത്തത് അവരുടെ പ്രണയമായിരുന്നു മരണത്തിനപ്പുറത്തേക്ക് സഞ്ചരിക്കാൻ ഹൃദയ നിറവോടെ കാത്തിരുന്ന രണ്ട് പേർ ഹൃദയത്തിൽ അലയടിച്ച പ്രണയത്തിൻ്റെ വിസ്മയങ്ങളെ തൊട്ടറിഞ്ഞ് പരസ്പരം കാണാതെ നിലാവും സൗഗന്ധികങ്ങളും.
അഗാധമായ രണ്ട് സമുദ്രങ്ങളായി മുഖാമുഖം നോക്കി നിന്നവർ ഇരുളിടങ്ങൾക്ക് പുറത്ത് പൂത്തു കിടപ്പുണ്ടെന്ന് കാറ്റ് അവരുടെ കാതിൽ മന്ത്രിച്ചു.
ഭൂമി ഇത്രമേൽ അഗാധമായി തീരുന്നത് പ്രണയികളുടെകണ്ണീർ പുരണ്ടാണ്. അതിൻ്റെ നിശ്ശബ്ധതയിൽ നിലാവും മഴയും ഒന്നായ് പെയ്യും. കാലമെത്ര കഴിഞ്ഞാലും ചിലത് ആഴങ്ങളിൽ നിന്ന് അടർത്തി മാറ്റാനാവാത്ത വിധം മറഞ്ഞ് കിടക്കും .
ഹൃദയത്തിൽ പെയ്ത് പെരുകിയ ജലതുള്ളികളുടെ മേളപ്പെരുക്കത്തെ നിഗൂഢവും ധ്യാനാത്മകവുമായ ഭാവഗീതം പോലെ സാന്ദ്രമായ ഭാഷ കൊണ്ട് പറയുകയാണ് നിസാമി .
കാലം കാത്തു വെച്ച ലോക സാഹിത്യ വിസ്മയത്തിൻ്റെ സമ്പൂർണ്ണ ഗദ്യ പരിഭാഷ .
Reviews
There are no reviews yet.