ഹൃദയം തൊട്ടത്/ SYMPHONY OF VALUES

600.00

ഷൗക്കത്ത്

Category:

ഹൃദയം തൊട്ടത്

‘ഹൃദയം തൊട്ടത് ‘ എന്ന പുസ്തകം കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ എഴുത്തു ജീവിതത്തിന്റെ സംക്ഷിപ്തമാണ്.

 

പല സമയത്തായെഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം. ദർശനം, അനുഭവം, ബാല്യകാലസ്മരണ, വ്യക്തികൾ, പ്രതികരണങ്ങൾ, യാത്ര, ഗുരുക്കന്മാർ, പ്രകൃതി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത് ഒന്നു മാത്രം. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരാകാൻ നമ്മിൽ വന്നു നിറയേണ്ട സൗന്ദര്യബോധത്തേയും സ്നേഹത്തേയും സൗഹൃദത്തേയും കരുണയേയും കരുതലിനേയും കുറിച്ചു മാത്രം.

 

മനുഷ്യൻ എന്ന ജീവിയിൽ മനുഷ്യത്വം വന്നു നിറയുമ്പോഴാണ് ജീവിതം ജീവത്തായി മാറുകയെന്ന യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ലളിതമായ കാര്യങ്ങളിലൂടെയാണ്
ഈ പുസ്തകം കടന്നു പോകുന്നത്. വലുതിലല്ല, ചെറുതിലാണ് ധന്യത നിറവാർന്നിരിക്കുന്നതെന്ന് ഹൃദയം തൊട്ട് പറയുന്ന പുസ്തകം.

 

Reviews

There are no reviews yet.

Be the first to review “ഹൃദയം തൊട്ടത്/ SYMPHONY OF VALUES”

Your email address will not be published. Required fields are marked *

Shopping Cart
ഹൃദയം തൊട്ടത്/ SYMPHONY OF VALUES
600.00