സ്വപ്ന വ്യാഖ്യാനം
നാമൊക്കെ പലപ്പോഴും പലതരത്തിലുള്ള സ്വപ്ന ങ്ങൾ കാണാറുണ്ട്. തങ്ങൾ കാണുന്ന സ്വപ്നങ്ങളുടെ പൊരുൾ അറിയാൻ തൽപരരാണ് പലരും.
ഈ താൽപര്യം ശമി പ്പിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്രശാഖയാണ് സ്വപ്നവ്യാ ഖ്യാന ശാസ്ത്രം.
സ്വപ്നവ്യാഖ്യാന ശാസ്ത്രം നിഗൂഢവും, ഗഹനവു മായ ഒന്നാകുന്നു. അഗാധമായ പാണ്ഡിത്യവും ചിന്താശ ക്തിയും ഉണ്ടെങ്കിൽ മാത്രമേ അത് വിജയകരമായി കൈ കാര്യം ചെയ്യാൻ സാധിക്കുകയുള്ളു.
ഇമാം ജഅ്ഫറുസ്സാദിഖ് (റ), ഇമാം കർമാനി (റ), സയ്യിദ് മുഹമ്മദുബ്നുസീരിൻ (റ) തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ സ്വപ്നവ്യാഖ്യാതാക്കൾ ചരിത്രത്തിന്റെ വിവിധ ദശകങ്ങളിൽ ജീവിച്ചിരുന്നിട്ടുണ്ട്. ചിന്തയും പഠനവുംകൊണ്ട് സ്വപ്നവ്യാഖ്യാന ശാസ്ത്രത്തെ സമ്പന്നമാക്കിയവരാണവർ. സയ്യിദ് മുഹമ്മദുബ്നുസീരിൻ പലതുകൊണ്ടും മറ്റു ള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. സ്വപ്നവ്യാഖ്യാനശാ സ്ത്രത്തിന് അലകും പിടിയും കെട്ടും മട്ടും നൽകിയത് അദ്ദേ ഹമാകുന്നു.
ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്ര ത്തിൽ നിന്നുമുള്ള സൂചനകളും, ദീർഘകാലത്തെ അനുഭവ നിരീക്ഷണ പരീക്ഷണങ്ങളും മൂലം സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തെ അദ്ദേഹം വികസിപ്പിച്ചെടുത്തു. സയ്യിദ് മുഹമ്മദ്ബ്നു സീരിന്റെ “ത്ബീറുർറുണ്ട് യാ” എന്ന ഗ്രന്ഥം ഈ വിജ്ഞാനശാഖയിലെ പ്രാമാണിക ഗ്രന്ഥമായി കരുതപ്പെടുന്നു. പ്രസ്തുത ഗ്രന്ഥത്തിൻ്റെ സംഗ്രഹ പരിഭാഷയാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.