സൂര്യസൂക്തങ്ങൾ / SOORYASOOKTHANGAL

110.00

ഷംസ് തബ്രീസ്

Category:

സൂര്യസൂക്തങ്ങൾ

ആത്മീയ നഭസ്സിലെ ചിരന്തനമായ ദ്വന്ദ്വങ്ങളെ നിരന്തരം സ്‌പർശിച്ചുകൊണ്ടാണ് ഷംസ് ഒഴുകുന്നത്.

 

സ്വർഗ്ഗം/നരകം, ഗുരു/ശിഷ്യൻ, വിധി/സ്വതന്ത്ര ഇച്ഛ, യുക്തി/ഭക്തി തുടങ്ങിയ സമസ്യകളെ തന്നിലെ സമീക്ഷയാൽ ഷംസ് നിർവ്വചിക്കുമ്പോൾ അതിലെ ആധികാരികത നമ്മിലെ സന്ദേഹങ്ങളെ ഇല്ലാതെയാക്കുന്നു.

 

ദർശനങ്ങളിലെ യുക്തികളെ ഹൃദയം കൊണ്ട് പൂരിപ്പിക്കുവാനും ഷംസ് മുതിരുന്നുണ്ട്.

 

“ഈ ലോകം വിശ്വാസിയുടെ തടവറയാണ്”
എന്ന ഹദീസിനെ “മനോഹരമായ ഈ ലോകത്തെ നിങ്ങളെന്തിനാണ് ഇടുങ്ങിയ തടവറയാക്കി മാറ്റുന്നത് ” എന്ന മറുചോദ്യത്താൽ അദ്ദേഹം പൂർണ്ണമാക്കുന്നു.

 

സലീഷിൻ്റെ ഈ ഉദ്യമം കേവലമായൊരു വിവർത്തനം മാത്രമല്ലാതെ നൂറ്റാണ്ടുകൾക്കിപ്പുറം ഷംസ് തബ്രീസ് നമ്മോട് മലയാളത്തിൽ സംവദിക്കുകയാണ്.

Reviews

There are no reviews yet.

Be the first to review “സൂര്യസൂക്തങ്ങൾ / SOORYASOOKTHANGAL”

Your email address will not be published. Required fields are marked *

Shopping Cart
സൂര്യസൂക്തങ്ങൾ / SOORYASOOKTHANGAL
110.00