വിശുദ്ധ വാതിലിനു പിന്നിലെ പ്രണയം
ഹൃദയത്തിനും, നാവിനും ഇടയിൽ മറകളില്ലാത്ത ഒരു മനുഷ്യൻ മൻസൂർ അൽ ഹല്ലാജ്. അദ്ദേഹത്തിന്റെ കഥയാണിത്. ബസ്രയിൽ നിന്നും ബാഗ്ദാദിൽ നിന്നും ആരംഭിച്ച് സമർഖണ്ഠിലേക്കും, ഇന്ത്യയിലേക്കും നീളുന്ന ഒരന്വേഷണം. വായനയുടെ ഓരോ നിമിഷത്തിലും അനാവരണം ചെയ്യപ്പെടുന്ന പുതിയ ദേശങ്ങൾ , മനുഷ്യരെ വിൽപ്പനച്ചരക്കാക്കുന്ന അടിമച്ചന്തകൾ, അവരുടെ മനസ്സിലെ അടിച്ചമർത്തപ്പെടുന്ന സ്വപ്നങ്ങൾ, പ്രതികാരത്തിന്റെ അഗ്നിയിൽ പൊള്ളുന്ന ഹൃദയങ്ങൾ , കലാപങ്ങൾ , അനീതികൾ , പുന : സമാഗമങ്ങൾ.
കഥ ആരംഭിക്കുന്നത് കുടിയേറ്റത്തിനു ശേഷമാണ്. ഒൻപതാം നൂറ്റാണ്ടിലെ ടൂറിൽ നിന്ന് പ്രയാണം തുടങ്ങുന്നു. പഠിക്കുന്തോറും പുതിയ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രകൾ. ഓരോന്നും അവസാനിക്കുന്നത് ആഴമറിയാൻ പറ്റാത്ത മനുഷ്യമനസ്സിന്റെ നിഗൂഢതകളിലാണ്. എല്ലാറ്റിനുമുള്ള പ്രതിഫലം ദൈവത്തിനു വാഗ്ദാനം ചെയ്ത മൻസൂറിനെയും , അദ്ദേഹം ജീവിച്ച കാലഘട്ടത്തെയും നേരിടേണ്ടി വന്ന വേദനകളെയും കുറിച്ചുള്ള കഥയുടെ താളുകൾ മറിയുമ്പോൾ , അദ്ദേഹം അനുഭവിച്ച വ്യഥകളും നോവിക്കുന്ന പരിസമാപ്തിയും വായനക്കാരുടെ മനസ്സിൽ എന്നും മായാത്ത
ഒരു വായനാനുഭവമായി മാറും .
നിത്യത തേടുന്ന അഗാധ പ്രണയത്തിന്റെ വിശുദ്ധ വാതിലുകളിലേക്ക്
അത് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു .
Reviews
There are no reviews yet.