മുഖദ്ദിമ
മനുഷ്യചരിത്രത്തിന് ഒരു ആമുഖം
പ്ലാറ്റോയോ അരിസ്റ്റോട്ടിലോ സെന്റ് അഗസ്റ്റിനോ ഇബ്‌നു ഖല്‍ദൂന് തുല്യരല്ല. സ്വന്തം അനുഭവങ്ങളില്‍നിന്ന് അദ്ദേഹം രൂപപ്പെടുത്തിയെടുത്ത ചരിത്രദര്‍ശനം ബുദ്ധിയുള്ള മനുഷ്യര്‍ ആവിഷ്‌കരിച്ച ഏറ്റവും മഹത്തായ ചിന്താസൃഷ്ടികളിലൊന്നാകുന്നു. മറ്റൊരു പ്രാചീനചരിത്രകാരനും ഖല്‍ദൂന്റെ പേരിനോട് ചേര്‍ന്നുനില്‍ക്കാനുള്ള അര്‍ഹതയില്ല.’
-അര്‍നോള്‍ഡ് ടോയന്‍ബി.-
ഇബ്നു ഖൽദൂൻ
(1332-1406)
1332 മെയ് 7ന് ടൂണിസ് രാജ്യത്തിൻ്റെ തലസ്ഥാനമായ തൂനീസ് നഗരത്തിൽ അബ്ദുൽ റഹിമാൻ ഇബ്നു ഖൽദൂൻ ജനിച്ചു .നബി പ്രവാചകൻ്റെ അനുചര സംഗത്തിലെ പ്രമുഖ സ്വഹാബി വാഇൽ ഇബ്നു ഹജറിൻ്റെ വംശപരമ്പരയിൽ പെട്ട മുഹമ്മദ് ഖൽദൂനായിരുന്നു പിതാവ്. ചെറുപ്പത്തിൽ തന്നെ സർവ്വവിജ്ഞാന പണ്ഡിതനെന്നും ‘വലിയുദ്ദീർ’ (മത സംരക്ഷകൻ) എന്നും പേരെടുത്തു. സുലൈമാൻ അസത്തി അൽ ആബിലി തുടങ്ങിയ പ്രശസ്ത സൂഫി ചിന്തകരായിരുന്നു ഗുരുക്കന്മാർ .
വിവിധ ദേശങ്ങളിലെ രാഷ്ടീയ ഉപദേഷ്ടാവ്, അൽ അസ്ഹർ സർവ്വകലാശാല അദ്ധ്യാപകൻ, ഈജിപ്തിലെ മുഖ്യ ന്യായാധിപൻ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വിവിധ രാജ്യങ്ങളിൽ വഹിച്ചു. രാഷ്ട്രീയ ഉപചാപങ്ങളിൽ പെട്ട് പലതവണ രാജ്യാന്തരാഗമനം വേണ്ടി വന്നു . അറബി സാഹിത്യത്തിലെ ഏറ്റവും വലിയ ഗദ്യസാഹിത്യകാരൻ എന്ന് വിശേഷിക്കപ്പെടുന്നു. ‘കിത്താബുൽ ഇബർ’ എന്ന അനശ്വരകൃതി മറ്റൊരു രചനയാണ് . 1406 മാർച്ച് 26ന് കയ്റോ വിൽ വെച്ച് ചരമമടഞ്ഞു.
ദൈവം മനുഷ്യരിൽ ചില വ്യക്തികളെ പ്രത്യേകമായി തിരഞ്ഞെടുത്തിട്ടുണ്ട്. അവരോട് ദൈവം സംസാരിച്ചു എന്ന മേൻമ അവൻ അവർക്കു നൽകി . അവനും അവൻ്റെ ദാസന്മാർക്കുമിടയിൽ അവരെ മദ്ധ്യവർത്തികളാക്കി കൊണ്ട് അവരുടെ അഭിവൃദ്ധിമാർഗ്ഗങ്ങൾ കാണിച്ചു കൊടുക്കുന്നതിനും നേർവഴിയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ആ വ്യക്തികളെ അവൻ നിയോഗിച്ചു. അങ്ങിനെ നരകാഗ്നിയിൽ പതിക്കാതെ അവരെ സൂക്ഷിക്കുകയും വിജയ മാർഗ്ഗം അവർക്കു കാണിച്ചു കൊടുക്കുകയുമാണ് ഇവർ ചെയ്യുക. ദൈവം ഇവർക്കു നൽകുന്ന അറിവുകളും അവരുടെ നാവിലൂടെ അവൻ വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ചൂണ്ടി കാട്ടുന്നത് ,മനുഷ്യന് സ്വയം എത്തിച്ചെല്ലാൻ കഴിയാത്ത അദൃശ്യമായ യാഥാർത്ഥ്യങ്ങൾ ഉണ്ടെന്ന് തന്നെയാണ്. മാത്രമല്ല, ആ യാഥാർത്ഥ്യങ്ങളെ കുറിച്ച് ഈ വ്യക്തികളിലൂടേയും ദൈവത്തിൽ നിന്നല്ലാതേയും നമുക്ക് അറിയുക സാദ്ധ്യമല്ല.
മുഹമ്മദ് നബി (സ) പറഞ്ഞു ‘ദൈവം എന്നെ പഠിപ്പിച്ചതല്ലാതെ തീർച്ചയായും ഞാനൊന്നും അറിയുന്നില്ല ‘.
അങ്ങിനെ അദൃശ്യ ലോകത്തെ കുറിച്ച് അവർ അറിയിച്ചു തരുന്ന വസ്തുതകൾ സവിശേഷമായും അനിവാര്യമായും സത്യമാകുന്നു .
(മുഖദ്ദിമയിൽ നിന്ന് )
Reviews
There are no reviews yet.