, ,

മിർദാദിൻ്റെ പുസ്തകം / MIRDAADINTE PUSTHAKAM

350.00

മിഖായേൽ നഈമി

പരിഭാഷ: അഹമദ് മൂന്നാംകൈ

മിർദാദിൻ്റെ പുസ്തകം

അവാച്യമായതിനെ ആവിഷ്ക്കരിക്കുന്നതിനുവേണ്ടി ദശലക്ഷക്കണക്കിനാളുകൾ ഗ്രന്ഥരചനയ്ക്ക് മുതിർന്നിട്ടുണ്ടെങ്കിലും അവ നിശ്ശേഷം പരാജയങ്ങളായിരുന്നു. പരാജയപ്പെട്ടിട്ടില്ലാത്ത ഒരു പുസ്തകം എനിക്കറിയാം. അതാണ്
മിർദാദിന്റെ പുസ്തകം. അതിന്റെ അന്തസ്സത്ത ഗ്രഹിക്കാനാവുന്നില്ലെങ്കിൽ അത് നിങ്ങളുടെ പരാജയമായിരിക്കും, ഗ്രന്ഥകാരന്റേതല്ല!

മറ്റ് ഏതൊരു പുസ്തകവും വായിക്കുന്നതുപോലെ അതു വായിക്കരുത്! അതിന്റെ ഏടുകളിൽ സംഗീതം നിറഞ്ഞുപരന്നിരിക്കുന്നതിനാൽ സുന്ദരമായ കവിതപോലെ അത് വായിക്കുക. ഒരു ധ്യാനഗുരുവിന്റെ സന്ദേശം പോലെ അത് വായിക്കുക. അതിലെ വാക്കുകൾ സൂചകപദങ്ങളാണ്. അവയുടെ അർഥങ്ങൾ നിഘണ്ടുവിൽ തിരയേണ്ട. നിങ്ങളുടെ ഹൃദയത്തിൽ എന്തെങ്കിലും പതിപ്പിക്കുമ്പോഴാണ് അവയ്ക്കർഥമുണ്ടാവുന്നത്.
– ഓഷോ-

 

ക്ലാസിക് ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെടുന്ന മിർദാദിന്റെ പുസ്തകത്തിന്റെ പരിഭാഷ ഖലീൽ ജിബ്രാന്റെ കൂട്ടുകാരനും ജീവചരിത്രകാരനുമായ മിഖായേൽ നഈമിയുടെ ഈ ഗ്രന്ഥം ആധ്യാത്മികതയുടെ അനുഭൂതികൾ പകരുന്നു.

Reviews

There are no reviews yet.

Be the first to review “മിർദാദിൻ്റെ പുസ്തകം / MIRDAADINTE PUSTHAKAM”

Your email address will not be published. Required fields are marked *

Shopping Cart
മിർദാദിൻ്റെ പുസ്തകം / MIRDAADINTE PUSTHAKAM
350.00