മരണപര്യന്തം
റൂഹിൻ്റെ നാൾ മൊഴികൾ
ഖുർആനേയും അതിൻ്റെ വ്യാഖ്യാന ഗ്രന്ഥങ്ങളേയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ മരണാനന്തര ജീവിത പരീക്ഷണങ്ങളെ അനാവരണം ചെയ്യുന്ന ആഖ്യായിക. മനുഷ്യ ജന്മത്തിൻ്റെ നിസ്സാരതയും ക്ഷണികതയും നിസ്സഹായതയും നിശ്ശബ്ദ തേങ്ങലുകളായി വ്യാപിച്ചുകിടക്കുന്ന ഈ നോവലിൽ നിവൃത്തികേടിനാൽ ചെറുതല്ലാത്ത തെറ്റുകളിലേക്ക് മുഖംകുത്തി വീണ തയ്യലിപ്പറമ്പിൽ അബൂബക്കറിൻ്റെ മകൻ ബഷീറിൻ്റെ മരണാനന്തര ജീവിതമാണ് അവതരിപ്പിക്കുന്നത്. പരലോകത്തെ വിശേഷങ്ങളും വിചാരണകളും ആത്മാവിൻ്റെ ഡയറിക്കുറിപ്പുകളിലൂടെ വരച്ചിടുന്ന ഈ പുസ്തകം തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്.
മരിക്കുമ്പോൾ മനുഷ്യൻ അനുഭവിക്കുന്നതെന്ത്? ഈ ലോകം ഒരിക്കൽ തകർന്ന് അവസാനിക്കുമോ? ലോകാവസാനത്തിന് ശേഷം മനുഷ്യൻ പുനർജനിക്കുമോ? തുടങ്ങിയ
നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടൽ കൂടിയാണ് ഈ പുസ്തകം.
Reviews
There are no reviews yet.