ദൈവത്തിന് ഒരു തുറന്ന കത്ത് / DAIVATHIN ORU THURANNA KATHU

110.00

ഷൗക്കത്ത്

Category:

ദൈവത്തിന് ഒരു തുറന്ന കത്ത്

ദാർശനിക ഭൂമി എന്ന നിലയിൽ ഇന്ത്യയുടെ ഊർവ്വരത വറ്റിയിട്ടില്ലെന്ന് എൻ്റെ തലമുറയെ ഓർമ്മപ്പെടുത്തിക്കൊണ്ട് കടന്ന് പോയ ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയും വത്സല ശിഷ്യനുമായ ഷൗക്കത്ത് തൻ്റെ ഉള്ളം തുറന്നഴിച്ചിട്ട്കൊണ്ട് സാക്ഷാൽ ദൈവത്തിന് ഒരു കത്തെഴുതിയിരിക്കുന്നു.

 

അക്ഷരവൃത്തിയുടെ പിന്നിൽ അനിവാര്യമായ പ്രചോദനം എന്നൊന്നുണ്ടെങ്കിൽ അതിൻ്റെ സ്വരൂപം ഇതാ, ഇതാകുന്നു. താൻ കുടിച്ച ഉറവനീര് സഹയാത്രികർക്ക് ചൂണ്ടിക്കാട്ടുമ്പോൾ തീർത്ഥാടകന് ഉളവാകുന്ന നിവൃതിയാണ് ഷൗക്കത്തിൻ്റെ ആത്മഭാവം. മാനസികമായ വിഘടനവും വിഭജനവും കൊണ്ട് ആകുല ചേതസ്സുകളായവർ നമ്മുടെ യുവതലമുറയിൽ കുറവല്ലെന്ന് മൂന്ന് പതിറ്റാണ്ടുകളിലേറെ കാലം കോളേജദ്ധ്യാപകനായിരുന്ന എനിക്കറിയാം.

വഴി നിശ്ചയമില്ലാതെ തനതായ ഇടവഴികളിൽ ഒറ്റപ്പെടുന്ന അത്തരക്കാർക്ക് ആ അനുഭവ സാക്ഷ്യം വിലപ്പെട്ടതുണയായിരിക്കും .
-വിഷ്ണുനാരായണൻ നമ്പൂതിരി –

Reviews

There are no reviews yet.

Be the first to review “ദൈവത്തിന് ഒരു തുറന്ന കത്ത് / DAIVATHIN ORU THURANNA KATHU”

Your email address will not be published. Required fields are marked *

Shopping Cart
ദൈവത്തിന് ഒരു തുറന്ന കത്ത് / DAIVATHIN ORU THURANNA KATHU
110.00