കടായിക്കൽ
നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജി
കേരളീയ സൂഫി ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെപോയ കടായിക്കൽ നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജിയുടെ ജീവിതവും രചനകളും ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി. ആത്മജ്ഞാന പ്രധാനങ്ങളായ കാവ്യങ്ങളിൽ നിലകൊള്ളുമ്പോൾ തന്നെ സമരപോരാളിയായിരിക്കുകയും ഭാഷയുടെ രഹസ്യങ്ങൾ കൊണ്ട് സ്വന്തം വഴി വെട്ടിത്തുറക്കുകയും ചെയ്ത ജ്ഞാനപ്രതിഭയെ പരിചയപ്പെടുത്തുന്നു.
മലയാളം, സംസ്കൃതം, തമിഴ്, ഉർദു, പാഴ്സി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ തുടങ്ങി അനേകം ഭാഷാപദങ്ങൾ സമ്മേളിക്കുകയും ദ്രാവിഡീയ ശൈലിയിൽ വിരചിതമാവുകയും ചെയ്ത കവിതകളുടെ ഉൾസാരങ്ങൾ അന്വേഷിക്കുന്നു. വ്യത്യസ്ത ദേശങ്ങളിൽ സഞ്ചരിച്ചും അനേകം വ്യക്തികളിൽനിന്ന് കേട്ടും വിസ്മരിക്കപ്പെട്ട ഒരു ജീവിതത്തെ കണ്ടെടുക്കാനുള്ള ഗ്രന്ഥകർത്താവിന്റെ ശ്രമം.
Reviews
There are no reviews yet.