ഇസ്ലാം പ്രണയം സമർപ്പണം/ ISLAM PRANAYAM SAMARPPANAM

400.00

ശബ്നം നൂർജഹാൻ

Category:

ഇസ്ലാം പ്രണയം സമർപ്പണം

ദൈവികത ഹൃദയത്തിൽ തേടുന്ന അന്വേഷിയുടെ ഇരുചിറകുകൾ പ്രണയവും സമർപ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂർവ്വ പുസ്തകം. വേദവും ശാസ്ത്രവും മതവും യുക്തിയും കവിതയും കാല്പനികതയും  ഉൾച്ചേരുന്ന ദാർശനികവും ആധ്വാത്മികവുമായ അക്ഷരങ്ങളുടെ ഒരു അക്ഷയഖനി. ഇസ്ലാമിന്റെ കർമതലങ്ങളോ, വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്വവിഷയം. മറിച്ച്, ഇസ്ലാം എന്ന പ്രണയസമർപ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി. ഇസ്ലാമിക ദാർശനികതയുടെ ചരിത്ര നാൾവഴികളിൽ തീർച്ചയായും ഈ കൃതിക്ക് സ്ഥാനമുണ്ട്.
-സി. രാധാകൃഷ്ണൻ –

“സിന്ദ്ഗീ സെ ബഡീ സസാ ഹീ നഹീ.
ഓർ ക്യാ ജുൽമ് ഹെ പതാ ഹീ നഹീ.
‘ഈ ജീവിതത്തേക്കാൾ വലുതായ ഏതൊരു ശിക്ഷയാണുള്ളത്?
എന്നിട്ടും,
എന്താണെന്റെ തെറ്റെന്നു ഞാൻ
അറിയുന്നുപോലുമില്ലല്ലോ…”
– കൃഷ്ണ ബിഹാരി നൂർ –

 

ജീവിതം കൈപിടിച്ചാനയിച്ചത് ആത്മസംഘർഷത്തിന്റെ വഴിത്താര യിലേക്കായിരുന്നു. അതുവരെ കൂട്ടുണ്ടായിരുന്ന, ആശ്രയമായിരുന്ന, ബോധ്യങ്ങളെയെല്ലാം അതു തട്ടിപ്പറിച്ചു. ഈ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് എന്തിനെന്നന്വേഷിച്ച് ഇറങ്ങിത്തിരിക്കേണ്ടി വന്നു. ചെയ്ത കുറ്റം എന്തായിരുന്നു എന്നറിയാതെ, പരിഹാരം കണ്ടെത്താതെ, ഒരു ചുവടു മുന്നോട്ടു നീങ്ങാൻ സാധിക്കില്ലായിരുന്നു. കൺമുന്നിൽ ജീവിതം സത്യാന്വേഷണയാത്രയായി മാറി.
ഉള്ളിലെ പക്ഷി പല താഴ് വരകളിൽ അലഞ്ഞു തിരിഞ്ഞു. വിദൂരതയിൽ നിന്നും ആ ദിവ്യസുഗന്ധം ഒഴുകി അരികിലെത്തും വരെ യാത്ര തുടർന്നു. പ്രണയികളുടെ മഹാഗുരു ജലാലുദ്ദീൻ റൂമിയുടെ മൊഴികളുടെ സൗരഭ്യമായിരുന്നു അത്. ആ പ്രണയദൂതനിൽ നിന്നും ഒഴുകിയണഞ്ഞ ആത്മജ്ഞാനപ്രവാഹം എന്നെ ബന്ധിച്ചു കൊണ്ടുപോവുകയായിരുന്നു……!
– ശബ്നം നൂർജഹാൻ –

Reviews

There are no reviews yet.

Be the first to review “ഇസ്ലാം പ്രണയം സമർപ്പണം/ ISLAM PRANAYAM SAMARPPANAM”

Your email address will not be published. Required fields are marked *

Shopping Cart
ഇസ്ലാം പ്രണയം സമർപ്പണം/ ISLAM PRANAYAM SAMARPPANAM
400.00