ഇബ്നു അത്വാഇല്ല (റ) യുടെ തത്വോപദേശങ്ങൾ
സൂഫികളുടെ കൈപുസ്തകം; അഗാധ ദൈവശാസ്ത്ര പണ്ഡിതനും ദിവ്യജ്ഞാനിയുമായിരുന്ന ഇബ്നു അത്വാഇല്ല സിക്കന്ദരി ( റ ) രചിച്ച കിതാബുൽ ഹികമിനെ ഒറ്റവാക്കിൽ ഇങ്ങനെ പരിചയപ്പെടുത്താം .
ഖുർആൻ അല്ലാത്ത വേറെ എന്തെങ്കിലും ഒന്ന് പാരായണം ചെയ്യപ്പെടാൻ പറ്റുമായിരുന്നെങ്കിൽ അത് കിതാബുൽ ഹികം ആണെന്ന പിൽക്കാല പണ്ഡിത ലോകത്തിന്റെ പ്രശംസ മാത്രം മതി ഈ ജ്ഞാനകുംഭത്തിന്റെ മേന്മയും സ്ഥാനവും മനസ്സിലാക്കാൻ . ശീർഷകം സൂചിപ്പിക്കുന്നതുപോലെ ഇസ്ലാമിക ആധ്യാത്മിക ശാസ്ത്രത്തിലെ വിവിധ സിദ്ധാന്തങ്ങളും സങ്കേതങ്ങളും ഓരോരോ ആപ്തവാക്യങ്ങളിലായി സംക്ഷേപിച്ച് പകർന്നുനൽകുകയാണ് ഈ കൃതി .
ഹികമിന്റെ ലഘു വിശദീകരണത്തോടു കൂടിയ വിവർത്തനമാണിത് .
Reviews
There are no reviews yet.