ഇച്ച മസ്താൻ
കേരളത്തിലെ അധ്യാത്മികതയുടെ പടാപ്പുറങ്ങളിൽ ഒരു ഐതിഹ്യ കഥാപാത്രത്തെപ്പോലെ ജീവിച്ച സൂഫികവി ഇച്ച അബ്ദുൽ ഖാദിർ മസ്താന്റെ ജൈവികമായ സഞ്ചാരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ലോകം പരിചയപ്പെടുത്താനുള്ള എളിയ ശ്രമം. ബുദ്ധിയുടെ ജഡിക പ്രായോഗികതയിൽ അടഞ്ഞുകിടക്കാതെ മസ്ത് എന്ന, കേട്ടാൽ യുക്തിരഹിതമായി തോന്നുന്ന സത്യാവബോധത്തിന്റെ ബാധകൾക്കുകൂടി അടിപ്പെട്ടുകഴിഞ്ഞ മഹദ് വ്യക്തിയുടെ ജീവിതത്തിലേക്കൊരു എത്തിനോട്ടം. അറക്കൽ കൊട്ടാരത്തിനുള്ളിൽ പോലും കുടിലിലെന്നപോലെ ജീവിക്കുകയും, കുടിലുകളിൽ കൊട്ടാരത്തേക്കാൾ കേമമായി ആനന്ദിക്കുകയും ചെയ്ത, വാക്കുകളേക്കാൾ വലിയ പൊരുൾ മൗനത്തിലുള്ളതുകൊണ്ട് മിണ്ടാതിരിക്കാനുള്ള പഴുതുകളിൽ അഭയം പ്രാപിച്ച സൂഫിയുടെ കഥയും കവിതയും……
Reviews
There are no reviews yet.