അറിവിലേക്ക് തുറക്കുന്ന വാതിലുകൾ
ജീവിതം തേടിയുള്ള ദാർശനികമായ യാത്രകളുടെ പുസ്തകം.
വിശ്വാസങ്ങൾ വേരുകൾപോലെയാകണം. അത് അകമേ മറഞ്ഞിരിക്കേണ്ട പ്രണയമാണ്. ആ വിശാലതയുടെ നിശ്വാസംപോലെ തണ്ടും ശാഖയും ഇലകളും കായ്കളും പൂക്കളുമൊക്കെയായി നന്മനിറഞ്ഞ ജീവിതമാകണം പുറത്തേക്ക് പ്രകാശിച്ചു നിൽക്കേണ്ടത്.
ഹൃദയംകൊണ്ട് സ്വീകരിച്ച വരദാനങ്ങളുടെ നന്മകളെ കൈസഞ്ചിയിൽ ചേർത്തു പിടിച്ചൊരാൾ നമുക്കിടയിൽ ജീവിക്കുന്നു. കലുഷിതമായ നമ്മു ടെ ജീവിതത്തിന്റെ നോവു പടർന്ന ചുമരുകളിൽ സ്നേഹത്തെക്കുറിച്ച്, ധ്യാനാത്മകമായ ജീവിതത്തെക്കുറിച്ചൊക്കെ മിഴി പൂട്ടി നിന്ന് സംസാരി ക്കുന്നു. ജീവിക്കാൻ കഴിയുന്ന മഹാ അനുഗ്രഹങ്ങളോട് ഏറെ കരുണയു ള്ളവനായി മാറുന്നു. നിതാന്തമായ ശ്രദ്ധയും ആന്തരികമായ സൗന്ദര്യവു മാണ് ജീവിതത്തിൽ ഏറെ നല്ലതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
Reviews
There are no reviews yet.